---
title: "ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു ; 23കാരൻ മരിച്ചു"
english_title: "23-year-old dies after falling into a hole dug for construction of a drain on the National Highway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294586/23-year-old dies after falling into a hole dug for construction of a drain on the National Highway"
published_at: "2025-06-06T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684254fe99293_684243ba85260_dead.jpg"
keywords: []
---

# ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു ; 23കാരൻ മരിച്ചു

> **Lead Summary:** ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡിൽ ഓടയ്ക്കായി കുഴിച്ച കുഴിയിൽ വീണു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നൂറനാട് എരുമക്കുഴി ബാലൻപറമ്പിൽ മഹേഷ് ബാബുവിന്റെ മകൻ ആരോമൽ ആണ് മരിച്ചത്.

## Article Content

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡിൽ ഓടയ്ക്കായി കുഴിച്ച കുഴിയിൽ വീണു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നൂറനാട് എരുമക്കുഴി ബാലൻപറമ്പിൽ മഹേഷ് ബാബുവിന്റെ മകൻ ആരോമൽ ആണ് മരിച്ചത്.

കെപിഎസി ജംക്‌ഷനു സമീപം ഇന്നലെ രാത്രി 10നാണ് അപകടം. സ്കൂട്ടർ നിയന്ത്രണംവിട്ട് കുഴിയിൽ വീഴുകയായിരുന്നു. കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്.

ദേശീയപാതയിൽ കമലാലയം ജംക്‌ഷനിൽ രാത്രി 11 നുണ്ടായ മറ്റൊരപകടത്തിൽ ബൈക്ക് കുഴിയിൽ വീണ് ഐക്യജംക്‌ഷൻ സ്വദേശിക്ക് പരുക്കേറ്റു. പരുക്കേറ്റ നബിൻഷായെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294586/23-year-old dies after falling into a hole dug for construction of a drain on the National Highway)